ഹാലണ്ടിന്റെ ലക്ഷ്യം റയല്‍ എന്നു മാര്‍ക്ക
യൂറോപ്പിലെ മിക്ക മുന്‍നിര ക്ലബുകളും താരത്തിനു പിന്നില്‍ പോകുന്നുണ്ട് എങ്കിലും തന്റെ അടുത്ത ലക്ഷ്യമായി റയല്‍ മാഡ്രിഡിനെ കണക്കുകൂട്ടിയിരിക്കുകയാണ് യുവ ബോറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ ഏര്‍ലിങ് ഹാലണ്ട്.ബോറുസിയ ഡോർട്മണ്ട് സ്ട്രൈക്കർ എർലിംഗ് ഹാലാൻഡ് റയൽ മാഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് പ്രമുഘ സ്പാനിഷ് മാധ്യമമായ മാർക്കയാണ്.

ലവിൽ ഫ്രഞ്ചുകാരനായ കൈലിയൻ എംബപ്പെയേക്കാൾ അവർക്ക് സ്വന്തമാക്കാൻ എളുപ്പമായ താരം ആണ് ഹാലണ്ട്.കഴിഞ്ഞ ഒരു അഭിമുഘത്തില്‍ എംബാപെയേക്കാളും ഹാലണ്ടിനെയാണ് റയലുമായി പൊരുത്തപ്പെടുക എന്നു ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും പറഞ്ഞിരുന്നു.2022 വരെ യാണ് കൈലിയാന്‍ എംബാപ്പെയും പിഎസ്ജിയും തമ്മില്‍ ഉള്ള കോണ്ട്രാക്റ്റ് കാലാവധി. താരത്തിനെയും നേയ്മറെയും ടീമില്‍ തുടരുന്നതിന് എല്ലാ സംവിധാനങ്ങളും ചെയ്യാന്‍ തയ്യാറാണ് എന്നും പിഎസ്ജി ബോര്‍ഡ് വെളിപ്പെടുത്തിയിരുന്നു.