ലീഗ് പ്രതീക്ഷ കൈവിടാതെ റയല്‍ മാഡ്രിഡ്
നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയ ഒരേയൊരു സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയില്‍ സെല്‍റ്റ വിഗോയെ നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടേ മുക്കാലിന് സെല്‍റ്റയുടെ ഹോം ഗ്രൌണ്ടായ ബാലായ്ഡോസില് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെങ്കിലും ലീഗ് പ്രതീക്ഷകള്‍ റയല്‍ കൈവിട്ടിട്ടില്ല.

ഒന്നാം സ്ഥാനത്തിരിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ആറ് പോയിന്റിനും ബാഴ്സയില്‍ നിന്നും രണ്ടു പോയിന്റിനും പുറകില്‍ ആണ് റയല്‍ മാഡ്രിഡ്.ഇനി സീസണില്‍ മൂന്നു ടീമുകള്‍ക്കും പതിനൊന്നു മല്‍സരം വീതം ഉള്ളതിനാല്‍ ലീഗ് ആര് നേടുമെന്ന് പ്രവചിക്കുക അസാധ്യം.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് റയല്‍ ജയം നേടിയിരുന്നു.