ഇന്നറിയാം ആരാണ് വിജയി എന്നത്
ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് ഇന്ത്യ vs ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മല്‍സരം അരങ്ങേറും.അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ 2-2 ഇന്‍ സമനിലയില്‍ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി കൊണ്ട് ബോളര്‍മാര്‍ ആണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് ജീവന് നല്‍കിയത്.

ഇന്നതെ മല്‍സരത്തില്‍ ഒന്നോ രണ്ടോ തവണയല്ല, നാല് തവണ പരാജയപ്പെട്ട ഓപ്പണർ കെ എൽ രാഹുലിനു പകരം ശിഖര്‍ ധവാന് അല്ലെങ്കില്‍ പരിക്ക് ഭേദമായാല്‍ ഇഷാന് കിഷന് ടീമില്‍ ഇടം നേടിയേക്കും.നാല് മത്സരങ്ങളിൽ നിന്ന് വെറും 15 റൺസ് മാത്രമാണ് വലംകൈയ്യൻ ബാറ്റ്സ്മാൻ നേടിയത്.താരത്തിന് പിന്തുണ നല്കി കൊണ്ട് ക്യാപ്റ്റന്‍ കോഹ്ലിയും ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനും രംഗത്ത് വന്നിരുന്നു.