Cricket Cricket-International Top News

നാലാം മല്‍സരത്തില്‍ ത്രിലര്‍ വിജയവുമായി ഇന്ത്യ

March 19, 2021

നാലാം മല്‍സരത്തില്‍ ത്രിലര്‍ വിജയവുമായി ഇന്ത്യ

നാലാം ഇന്ത്യ ഇംഗ്ലണ്ട് ടി20  മല്‍സരം ഇന്ത്യ കൈപിടിയില്‍ ഒതുക്കി.അനേകം സമ്മര്‍ദ നിമിഷത്തിലൂടെ പോകേണ്ടി വന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ കഴിഞ്ഞതാണ് മല്‍സരത്തെ ഇന്ത്യയുടെ ദിക്കിലേക്ക് ഗതി തിരിച്ചുവിട്ടത്.ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ച ഇംഗ്ലണ്ട് വിചാരിച്ചതിലും നന്നായി ബാറ്റ് വീശാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞു.

57 റണ്‍സ് എടുത്ത സൂര്യകുമാറിന്റെ ഇന്നിങ്സ് ആണ് ഇന്ത്യക്ക് അത്താണിയായത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഒരോവറില്‍ പത്തില്‍ കൂടുതല്‍ റണ്‍സ് വേണ്ടിയിരുന്നു.അവിടെ നിന്നു ആക്രമിച്ചു കളിച്ച ജോണി ബെയര്‍സ്റ്റോ,ബെന്‍ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കമെന്നു  തോന്നിച്ചെങ്കിലും ഇവരുടെ കൂട്ടുകെട്ട് പൊളിക്കാന്‍ രാഹുല്‍ ചഹറിനായി.വളറെ അച്ചടക്കത്തോടെ പന്തേറിയാന്‍ കഴിഞ്ഞ ഹര്‍ദ്ധിക്ക് പാണ്ഡ്യ ഇന്ത്യയുടെ വിജയത്തില്‍ വലിയ ഒരു പങ്ക് തന്നെ വഹിച്ചു.മൂന്നു മുന്‍നിര വിക്കറ്റ് നേടിയ ശര്‍ദൂല്‍ താക്കൂറും മികച്ച പ്രകടനം കാഴ്ചവച്ചു.

Leave a comment