രാഹുലിനെ പിന്തുണച്ച് ക്യാപ്റ്റന്‍ കോഹ്ലി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് 1,0,0 റൺസ് നേടിയ കെഎൽ രാഹുൽ റൺസിനായി കഷ്ടപ്പെടുകയാണ്. എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റെങ്കിലും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ രാഹുൽ ഒരു ചാമ്പ്യൻ കളിക്കാരനാണെന്നും അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരുമെന്നും കോഹ്‌ലി പറഞ്ഞു.
രോഹിത് ശർമയ്‌ക്കൊപ്പം ടി 20 യിൽ ഇന്ത്യയിലെ പ്രധാന ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ ആണ് കെഎല്‍ രാഹുല്‍ എന്നും കോഹ്ലി പറഞ്ഞു.”ശരിയായ ലൈനിലും ലെങ്ത്തിലും ബോള്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യയേ വെള്ളം കുടിപ്പിച്ചു എന്നും 156 റണ്‍സ് ഡിഫന്‍റ് ചെയ്യാന്‍ വന്ന ഇന്ത്യന്‍ ബോളര്‍മാരുടെ തീവ്രത നഷ്ട്ടപ്പെട്ടതും മല്‍സരം ഇന്ത്യയുടെ കൈയില്‍ നിന്നും പോകാന്‍ കാരണമായി.”അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






































