European Football Foot Ball Top News

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് ഡോര്‍ട്ട്മുണ്ട്

March 10, 2021

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് ഡോര്‍ട്ട്മുണ്ട്

ഈ ഒരു സമ്മര്‍ ട്രാന്‍സ്ഫറില്‍ ഹാളണ്ടിന്റെ യഥാര്‍ത്ഥ  മൂല്യം ഒരുപക്ഷേ അറിയാന്‍ ആകും.കഴിഞ്ഞ ആഴ്ചകളില്‍ മുന്‍നിര ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ഗോള്‍ കണ്ടെത്തുന്ന താരത്തിന്‍റെ മൂല്യം റോക്കറ്റ് പോലെ കുതിക്കുകയാണ്.ഇന്നലത്തെ മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ വിജയ ഗോള്‍ ഡോര്‍ട്ട്മുണ്ടിന് രക്ഷയായി.

ഇന്നലത്തെ മല്‍സരത്തിലും ഡോര്‍ട്ട്മുണ്ട് നേടിയ രണ്ടു ഗോളുകളും പിറന്നത് ഹാലണ്ടിന്‍റെ ബൂട്ടില്‍ നിന്നു.35 ആം മിനുറ്റിലും പിന്നീട് 54 ആം മിനുട്ടില്‍ ഒരു പെനാല്‍ട്ടി ഗോളും നേടിയ താരം സെവിയക്കെതിരെ ആദ്യ മല്‍സരത്തിലും ഇരട്ട ഗോള്‍ നേടി മിന്നും ഫോം കാഴ്ച്ചവച്ചിരുന്നു.മല്‍സരം കൈവിട്ട് പോയെന്ന് അറിഞ്ഞിട്ടും പോരാടിയ സെവിയ രണ്ട് ഗോളുകള്‍ മടക്കി എങ്കിലും ഒരു തിരിച്ചുവരവ് നടത്താനുള്ള സമയം അവര്‍ക്ക് ബാക്കിയില്ലായിരുന്നു.

Leave a comment