European Football Foot Ball Top News

ശ്വാസം അടക്കിപ്പിടിച്ച് യുവന്‍റസ്

March 9, 2021

ശ്വാസം അടക്കിപ്പിടിച്ച് യുവന്‍റസ്

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് യുവന്‍റസ് തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് പോര്‍ട്ടോ എഫ്സിയെ നേരിടും.ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട്  ഗോളുകള്‍ക്ക് യുവന്‍റസിനെ പോര്‍ട്ടോ പരാജയപ്പെടുത്തിയിരുന്നു.ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള യുവന്‍റസിന് ഈ ഒരു ചാമ്പ്യന്‍സ്  ലീഗ് സീസണില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കേണ്ടത് നിര്‍ബന്ധം ആണ്.റൊണാള്‍ഡോ ടീമില്‍ ചേര്‍ന്നതിന് ശേഷമുള്ള രണ്ടു സീസണുകളിലും യുവന്‍റസിന്‍റെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു.

 

ഇന്നതെ മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് തന്നെ തന്‍റെ മാര്‍ക്കീ പ്ലേയര്‍ ആയ റൊണാള്‍ഡോക്ക് പരമാവധി വിശ്രമം പിര്‍ലോ അനുവദിച്ചിരുന്നു.മതിസ് ഡി ലൈറ്റ്,ഡാനിലോ എണ്ണിയാവ്ര് പരിക്ക് മൂലം ടീമില്‍ ഉണ്ടാകില്ല എന്നും മല്‍സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പിര്‍ലോ വെളിപ്പെടുത്തി.

Leave a comment