സലയെ വില്ക്കാന് ലിവര്‍പ്പൂള്‍ തയ്യാറാകണം എന്നു റോബി ഫൌളര്‍
ഈ സമ്മറില്‍ മൊഹമദ് സലയെ മാര്‍ക്കറ്റില്‍ വില്‍ക്കാനും അത് വഴി ലഭിക്കുന്ന പണം മൂലം ടീമിനെ പുതുക്കി പണിയാനും ലിവര്‍പൂളിനോട് നിര്‍ദ്ദേശിച്ച് മുന്‍ ലിവര്‍പ്പൂള്‍ താരം ആയിരുന്ന റോബി ഫൌളര്‍.കുട്ടിഞ്ഞോയോട് ചെയ്ത അതേ പോലൊരു പ്രവര്‍ത്തിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അയാൾക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ അയാൾ പോകണം. ഒരു കളിക്കാരൻ പോകാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഞങ്ങൾ അത് അംഗീകരിക്കേണ്ടതുണ്ട്. അവർ അസന്തുഷ്ടരാണെന്നും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ പോകണമെന്നും ഞാൻ ഉറച്ച വിശ്വസിക്കുന്നു. കുട്ടിഞ്ഞോ പോകണമെന്ന് പറഞ്ഞപ്പോള്‍ ലിവര്‍പ്പൂള്‍ അത് സമ്മതിച്ചില്ല എന്നാല്‍ തുടര്‍ന്നു വന്ന വിന്റര്‍ ട്രാന്‍സ്ഫറില്‍ അദ്ദേഹത്തെ നല്കി ലഭിച്ച പണത്തില്‍ നിന്നും വാന്‍ ഡൈക്കിനെയും ആലിസണ് ബെക്കറിനെയും വാങ്ങി.എന്നാലും സലയെ നല്കുന്നതില് എനിക്കു അതിയായ വിഷമം ഉണ്ട്.”അദ്ദേഹം മിററിനോട് പറഞ്ഞു.






































