കഴിഞ്ഞ മൂന്നു നാല് മാസം പന്ത് നരകത്തിലായിരുന്നു – രവി ശാസ്ത്രി
അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ കളി മാറിമറഞ്ഞത് റിഷബ് പന്തിന്‍റെ സെഞ്ചുറി മൂലമാണ് എന്നു രവി ശാസ്ത്രി.കൃത്യമായ ജാഗ്രതയും ആക്രമണാത്മകതയും കൂടിച്ചേർന്ന പന്തിന്‍റെ ഇന്നിങ്സ് ആണ് ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്.
“അവന്‍ നന്നായി പ്രവര്‍ത്തിച്ചു.ഞാന്‍ കണ്ടത്തില്‍ വച്ച് ഇന്ത്യന്‍ മണ്ണില്‍ ആറാം വിക്കറ്റ് ബാറ്റ്സ്മാന്‍ നേടിയ ഏറ്റവും മികച്ച ഇന്നിങ്സ് ആണിത്.അതും ബോളിന് അപാര ടെര്‍ണിങ് ഉള്ളപ്പോള്‍. അവന്‍ കളിച്ച കളി ഏറ്റവും മികച്ച കൌണ്ടര്‍ അറ്റാക്കിങ് ക്രിക്കറ്റ് ആയിരുന്നു.അവനെ പലപ്പോഴും എനിക്ക് ശകാരിക്കേണ്ടി വന്നിട്ടുണ്ട്.തടി കുറക്കണം ഫിറ്റ്നസ് നിലനിര്‍ത്തണം എന്നിങ്ങനെ പല കാര്യങ്ങളിലും ഞങ്ങള്‍ അവനെ ഒരുപാട് ശകാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കഴിവുകൾ ഞങ്ങൾക്കറിയാം. അദ്ദേഹം ഒരു യഥാർത്ഥ മാച്ച് വിന്നര്‍ ആണ് എന്നു എനിക്ക് അറിയാം.”ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.






































