Cricket Cricket-International Top News

ഇംഗ്ലണ്ടിനെ വാഷ് ഔട്ട് ചെയ്ത് അക്സര്‍ പട്ടേല്‍

February 25, 2021

ഇംഗ്ലണ്ടിനെ വാഷ് ഔട്ട് ചെയ്ത് അക്സര്‍ പട്ടേല്‍

മൂന്നാം ടെസ്റ്റില്ലേ ആദ്യ ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിനെ വാഷ് ഔട്ട് ചെയ്യാന്‍ ഇന്ത്യക്കായി.50 ഓവറിനുള്ളില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ 112 റന്‍സിന് ഉള്ളില്‍ ഒതുക്കി.ഇന്ത്യന്‍ സ്പിന്‍  ബോളര്‍മാര്‍ ആയ അക്സര്‍ പട്ടേല്‍ ആറ് വിക്കാറ്റോടെ മികച്ച് നിന്നപ്പോള്‍ മൂന്നു വിക്കറ്റ് അശ്വിന്‍ നേടി.

ഓപ്പണര്‍ സാക്ക് ക്രാവ്ലി നേടിയ 53 റണ്‍സ് ഇംഗ്ലണ്ട് ഒന്നാം ഇനിങ്സില്‍ വളരെ മര്‍മപ്രാധാനം ആവുകയായിരുന്നു.27 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്നും ജോ റൂട്ട് – ക്രാവ്ലി കൂട്ട്കെട്ട് ഇംഗ്ലണ്ട് ഇനിങ്സിന് താങ്ങാവും എന്നു കരുതി എങ്കിലും ജോ റൂട്ടിനെ എല്‍ബിയില്‍ കുരുക്കി അശ്വിന്‍ ഇന്ത്യ പ്രതീക്ഷിച്ച ഇടവേള നല്‍കി.അതിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ  ഇനിങ്സിന്  57 റണ്‍സ് എടുത്ത് ഔട്ടാവത്തെ നില്‍ക്കുന്ന രോഹിത് ശര്‍മ  കരുത്ത് പകര്‍ന്നു. ഒന്നാം ദിനം അവസാനിച്ചപ്പോള്‍ 99 റണ്‍സ് എടുത്ത ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം ആയി.രോഹിത് ശര്‍മയുടെ കൂടെ ഒരു റണ്‍സ് എടുത്ത അജിങ്ക്യ രഹാനെയാണ് ക്രീസില്‍ ഉള്ളത്.രണ്ടാം ദിനമായ ഇന്ന് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട ദിനമാണ്.എത്രയും കൂടുതല്‍ റണ്‍സ് നേടി കൊണ്ട്  ഇംഗ്ലണ്ടിനെ പ്രതിരോധത്തില്‍ ആക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Leave a comment