Cricket Cricket-International Top News

റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി എന്തും നല്കാന്‍ തയ്യാര്‍ എന്ന് ഗ്ലെൻ മാക്‌സ്‌വെൽ

February 19, 2021

റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി എന്തും നല്കാന്‍ തയ്യാര്‍ എന്ന് ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കളിക്കാരുടെ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി)   തിരഞ്ഞെടുത്തതിന് ശേഷം ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ ഐ‌പി‌എൽ വിജയിക്കാൻ ഫ്രാഞ്ചൈസിക്ക് വേണ്ടി  എല്ലാം നൽകുമെന്ന് പറഞ്ഞു. ഐപിഎല്ലിന്റെ  മിനി ലേലത്തിൽ 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെലിനെ വ്യാഴാഴ്ച ആർ‌സിബി വാങ്ങിയത്. കെ‌കെ‌ആറും ആർ‌സിബിയും താരത്തിനു വേണ്ടി  കടുത്ത മത്സരം കാഴ്ച്ച വച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം താരം ട്വീറ്റ് ചെയ്താണ് ഇതിനെ വരവേറ്റത്”ഞാന്‍ നമുക്ക് ട്രോഫി നേടുന്നതിന് വേണ്ടി എല്ലാം പിച്ചില്‍ അര്‍പ്പിക്കാന്‍ തയ്യാറാണ്.”മുന്‍ പഞ്ചാബ് താരം ആയിരുന്ന മാക്‌സ്‌വെൽ  കഴിഞ്ഞ സീസണിലെ മോശം ഫോം ഒന്നും തന്‍റെ മാര്‍ക്കറ്റ്‌ വാല്യുവിന് കോട്ടം പറ്റിയിട്ടില്ല എന്ന് തെളിയിച്ച ദിനം കൂടി  ആയിരുന്നു ഇന്നലെ.

 

 

 

 

Leave a comment