European Football Foot Ball Top News

യുവന്‍റസിനെ ഞെട്ടിച്ച് പോര്‍ട്ടോ

February 18, 2021

യുവന്‍റസിനെ ഞെട്ടിച്ച് പോര്‍ട്ടോ

യുവന്‍റസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് പോര്‍ട്ടോ ഒരു മികച്ച ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് പ്രകടനം കാഴ്ചവച്ചു.മെഹദി ടെറാമി മൂസ മാരേഗ എന്നിവര്‍ പോര്‍ട്ടോയ്ക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചപ്പോള്‍ യുവന്‍റസിന്റെ ആശ്വാസഗോള്‍ പിറന്നത് ഫെഡറിക്കോ ചീസയുടെ ബൂട്ടില്‍ നിന്നാണ്.

തുടക്കത്തില്‍ ബേന്‍റക്കുര്‍ നല്‍കിയ അലക്ഷ്യമായ പാസ് കൈക്കലാക്കി കൊണ്ട് ടെറാമി പോര്‍ട്ടോയുടെ ആദ്യ ഗോളിന് വഴിയൊരുക്കി.ഇതിന് ബദലായി നല്ല ഒരു അറ്റാക്കിങ് ഡിസ്പ്ലേ ആദ്യ പകുതിയില്‍  കാഴ്ചവക്കാന്‍  യുവന്‍റസിന് ആയില്ല.രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ മറ്റൊരു ഗോള്‍ പോര്‍ട്ടോ  കണ്ടെത്തിയത്തോടെ യുവന്‍റസ് പരുങ്ങലില്‍ ആയി. 82 ആം മിനുട്ടിലേ ഫെഡറിക്കോ ചീസയുടെ കേര്‍ളര്‍ ഷോട്ടിലൂടെ പോര്‍ട്ടോ വല ചലിച്ചത്തോടെ ആണ് യുവന്‍റസ് ഡഗ്ഔട്ട് ഒന്നുണര്‍ന്നത്.അടുത്ത ലെഗില്‍ അവര്‍ക്ക് മേല്‍ക്കൈ നല്കാന്‍ സാധ്യതയുള്ള  ഒരു എവേ ഗോള്‍ നേടിയ ആശ്വാസത്തില്‍ ആണ് പിര്‍ലോയും സംഘവും.

Leave a comment