പ്രീമിയര്‍ ലീഗില്‍ സിറ്റി ബഹുദൂരം മുന്നില്‍
ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി എവര്ട്ടന് മല്‍സരത്തില്‍ 3-1 എന്ന സ്കോര്‍ലൈനില്‍ സിറ്റി വിജയം നേടി.ഇതോടെ പത്ത് പോയിന്റിന്റെ ലീഡുമായി പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ സിറ്റി ബഹുദൂരം മുന്നില്‍ ആണ്.
മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടി കൊണ്ട് സിറ്റിക്ക് ലീഡ് നേടി കൊടുത്തത് ഫില്‍ ഫോഡന് ആയിരുന്നു.എന്നാല്‍ അഞ്ചു മിനുട്ടിനുളില്‍ തന്നെ റിച്ചാര്ഡ്ലിസന്റെ ഗോളില്‍ സമനില എവര്ട്ടന് പിടിച്ചു.63 ആം മിനുട്ടില്‍ റിയാദ് മെഹ്റസ് നേടിയ ഗോളിലൂടെ മല്‍സരത്തിലേക്ക് തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ സിറ്റി 77 ആം മിനുട്ടിലെ ബെര്‍ണര്‍ഡോ സില്‍വയുടെ ഗോളിലൂടെ മല്‍സരം സ്വന്തമാക്കി.യൂറോപ്പിലെ നിലവില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമായി മാഞ്ചസ്റ്റര്‍ സിറ്റി വളരുകയാണ്.വിവിധ സ്പോര്‍ട്ട്സ് ചാനലുകള്‍ നടത്തിയ വോട്ടിങ്ങില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമായി ആളുകള്‍ വോട്ട് ചെയ്തതും മാഞ്ചസ്റ്റര്‍ സിറ്റിയാണ്.






































