ഇത്തവണയും പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായി
പ്ലേ ഓഫ് വഴികളെല്ലാം മുടങ്ങിയിട്ടും തങ്ങള്‍ കളിക്കുന്നത് ആരാധകര്‍ക്ക് വേണ്ടിയാണ് എന്നു പറഞ്ഞ വിക്കുന ഇന്നതെ മല്‍സരത്തില്‍ ഹൈദരബാദിനെതിരെ എതിരിലാത്ത നാല് ഗോള്‍ പരാജയം ഏറ്റുവാങ്ങി.ഇതോടെ ഇനി എന്തുതന്നെ അത്ഭുതം സംഭവിച്ചാലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് കടക്കുകയില്ല.ജയത്തോടെ ഹൈദരബാദ് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.
ആദ്യ പകുതിയില്‍ മികച്ച ആക്രമണം കാഴ്ചവച്ചിട്ടും ഗോളൊന്നും കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ഫ്രാന്‍സിസ്ക്കോ സന്ദാസ നേടിയ ഗോളോടെ ഹൈദരബാദ് ട്രാക്കിലേക്ക് തിരിച്ചെത്തി.പിന്നീട് 63,86,90 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തിയ ഹൈദരബാദിന്റെ വിജയം ബ്ലാസ്റ്റേഴ്സ് സുഗമം ആക്കുകയായിരുന്നു.വരുന്ന ഞായറാഴ്ച്ച ചെന്നെയിന് എഫ്സിക്കെതിരെ ആണ് അടുത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ മല്‍സരം.






































