Cricket Cricket-International Top News

ജോണി ബെയർസ്റ്റോ,മാർക്ക് വുഡ് IN,മോയീന്‍ അലി OUT

February 16, 2021

ജോണി ബെയർസ്റ്റോ,മാർക്ക് വുഡ് IN,മോയീന്‍ അലി OUT

ഫെബ്രുവരി 24 ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഡേ / നൈറ്റ് ടെസ്റ്റ് മല്‍സരത്തിന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെയും പേസർ മാർക്ക് വുഡിനെയും ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചു വിളിച്ചു.കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനായി റൊട്ടേഷൻ നയത്തിന്റെ ഭാഗമായി രണ്ടാം ഗെയിമിൽ കളിച്ച സ്പിൻ ഓൾ‌ റൌണ്ടർ മൊയിൻ അലിയെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ബെയർ‌സ്റ്റോവിനും മാര്‍ക്ക് വുഡിനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്  വിശ്രമം നൽകിയിരുന്നു.മൂന്നാം ടെസ്റ്റ് ഫെബ്രവരി 24 നു ഗുജറാത്ത് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക.സമനിലയില്‍ നില്‍ക്കുന്ന പരമ്പര ഇതോടെ അടുത്ത മല്‍സരത്തില്‍ കൂടുതല്‍ ആവേശത്തോടെ ആയിരിയ്ക്കും ഇരു ടീമുകളും പൊരുതുക.

 

Leave a comment