Cricket Cricket-International Top News

ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യന്‍ സ്പിന്‍ പട

February 16, 2021

ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യന്‍ സ്പിന്‍ പട

482 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 164 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി ഇന്ത്യ രണ്ടാം മല്‍സരത്തില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടി.ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ നാലാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര എത്ര നേരം ഇന്ത്യന്‍ സ്പിന്‍പടയെ ചെറുത്ത് നില്‍ക്കും എന്ന ചോദ്യമേ ഉണ്ടായിരുന്നുള്ളൂ.

ഡാന്‍ ലോറന്‍സിനെ പുറത്താക്കി കൊണ്ട് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത് അശ്വിന്‍  ആയിരുന്നു.പിന്നീട് ചെന്നൈ ചിദംബര സ്റ്റേഡിയത്തില്‍ കണ്ടത് അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ് എന്നിവര്‍ ശേഷിക്കുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ  ബാക്കിയുള്ള വിക്കറ്റുകള്‍ പങ്കിട്ട് എടുക്കുന്നതാണ്.60 റണ്‍സ് നല്‍കി അഞ്ച് വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേല്‍ തന്‍റെ ആദ്യ  ടെസ്റ്റ്  പരമ്പര അവിസ്മരണീയം ആക്കി.ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് 18 പന്തില്‍ നിന്നും 43 റണ്‍സ് എടുത്ത മോയീന്‍ അലിയാണ്.രണ്ടു ഇന്നിങ്ഗ്സുകളിളില്‍ നിന്നും എട്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിലെ സെഞ്ചുറിയും നേടിയ അശ്വിന്‍ തന്നെയാണ് മല്‍സരത്തിലെ താരം.  ഇതോടെ നാല് മല്‍സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍  ഇന്ത്യ (1-1) സമനില കൈവരിച്ചു.അടുത്ത മല്‍സരം ഫെബ്രവരി 24 നു ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

Leave a comment