ചെന്നൈ പിച്ചിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ഷൈന്‍ വോണ്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ചെന്നൈ പിച്ചിനെ വിമർശിച്ചവര്‍ക്കെതിരെ തിരിഞ്ഞു മുൻ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ.മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാർക്ക് വോ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് വിദഗ്ധർ ചെന്നൈയിലെ ട്രാക്കിനെ കുറ്റപ്പെടുത്തിയിരുന്നു.ഇംഗ്ലണ്ട് അസിസ്റ്റന്‍റ് അസിസ്റ്റന്‍റ് കോച്ച് ഗ്രഹാം തോര്‍പ്പ് ട്രാക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഉപരിതലം ആണ് പിച്ചിലേത് എന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ നേടിയതിന്റെ ഇരട്ടിയിലധികം റണ്‍സ് നേടുകയും ചെയ്തു.”മോശം പിച്ചിൽ ഇന്ത്യ ഇപ്പോൾ 523 റൺസ് നേടിയിട്ടുണ്ട്, അവർക്ക് ഇപ്പോഴും 2 വിക്കറ്റുകൾ ഉണ്ട്.ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടോ?
“എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.സെഞ്ചുറി നേടിയ അശ്വിന്‍റെ പ്രകടനത്തെ പ്രശംസിക്കാനും വോണ്‍ മറന്നില്ല.






































