Cricket Cricket-International Top News

അശ്വിന്‍റെ ക്ലാസിക്ക് ഇനിങ്സിന് അഭിവാദ്യം അര്‍പ്പിച്ച് ക്രിക്കറ്റ് ലോകം

February 16, 2021

അശ്വിന്‍റെ ക്ലാസിക്ക് ഇനിങ്സിന് അഭിവാദ്യം അര്‍പ്പിച്ച് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടിയ ശേഷം പിറ്റേ ദിവസം സെഞ്ചുറി നേടിയ അശ്വിന് പ്രശംസകളുടെ പെരുമഴ.തിങ്കളാഴ്ച തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടി അശ്വിന്‍.രണ്ടാം ദിവസം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 134 റൺസിന് അവസാനിച്ചപ്പോള്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലം അല്ല എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ നടന്നിരുന്നു.

അതിനാല്‍ അദ്ദേഹത്തിന്റെ ഈ സെഞ്ചുറിക്ക് മാധുര്യം ഏറും.മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മന്‍ വി‌വി‌എസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ “ഈ പിച്ചില്‍ ബാറ്റിങ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്,എന്നാല്‍ അസാധ്യം അല്ല എന്നു അശ്വിന്‍ തെളിയിച്ചു.”മുന്‍ ഇംഗ്ലണ്ട് താരം ആയ നാസര്‍ ഹുസൈന്‍,മൈക്കല്‍ വോഗന്‍,ഇന്ത്യന്‍ താരങ്ങള്‍ ആയ മൊഹമദ് കൈഫ്,സേവാഗ്,ഹര്‍ഭജന്‍ സിങ് എന്നിവരും അശ്വിന് പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.

Leave a comment