വീണ്ടും ഇംഗ്ലണ്ടിനെ പരീക്ഷിച്ച് അശ്വിന്
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 482 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 53 റണ്‍സ് എടുത്തു.മൂന്നാം ദിനം കളി 54 റണ്‍സില്‍ നിന്നും കളി തുടങ്ങിയ ഇന്ത്യ 329 റണ്‍സിന് ആളൌട്ട് ആകുകയായിരുന്നു.നാല് വീതം വിക്കറ്റ് നേടിയ ജാക്ക് ലീഷും മോയീന്‍ അലിയുമാണ് ഇന്ത്യന്‍ ഇനിങ്സിന് തടയണ സൃഷ്ട്ടിച്ചത്.
106 റണ്‍സിന് ആറ് വിക്കറ്റ് നഷ്ട്ടപ്പെട്ട് കൂപ്പുകുത്തിയ ഇന്ത്യന്‍ ഇനിങ്സിന് കരുതലായത് അശ്വിന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ കോഹ്ലിയുടെ 62 റണ്‍സുമാണ്.ഇന്ത്യന്‍ സ്കോര്‍ 202 ല്‍ എത്തി നില്ക്കുമ്പോള് കോഹ്ലിയെ നഷ്ട്ടപ്പെട്ടെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ചു കൊണ്ട് അശ്വിന് ഇന്ത്യന്‍ സ്കോര്‍ 286 റണ്‍സിലെത്തിച്ചു.തുടര്‍ന്നു ബാറ്റിങ് തുടങ്ങിയ ഇംങ്ഗ്ളണ്ടിനു ഡോം സിബ്ലി,ജോസഫ് ബെര്ന്സ്,ജാക്ക് ലീഷ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ട്ടമാകുകയായിരുന്നു.






































