ജാഫറിനെ പിന്തുണച്ച് കുംബ്ലെയുടെ ട്വീറ്റുകള്‍
ഉത്തരാഖണ്ഡ് പരിശീലകനായിരിക്കെ സാമുദായിക സമീപനം സ്വീകരിച്ചുവെന്ന ആരോപണത്തിനെതിരെ സംസാരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ വസിം ജാഫറിനെ പിന്തുണച്ചു.സംസ്ഥാന ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി ജാഫർ ഉത്തരാഖണ്ഡ് പരിശീലക സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞിരുന്നു.
ഇതിനെ വിശദീകരിച്ച് വസീം ജാഫര്‍ ട്വീറ്റ് ചെയ്തതില്‍ പ്രതികരിച്ച അനില്‍ കുംബ്ലെ പറഞ്ഞത് ഇങ്ങനെ”വിത്ത് യു വസിം. ശരിയായ കാര്യം ചെയ്തു. നിർഭാഗ്യവശാൽ നിങ്ങളുടെ മെന്റർഷിപ്പ് നഷ്ടപ്പെടുന്ന കളിക്കാരേ ഓര്‍ത്ത് ഞാന്‍ വിഷമിക്കുന്നു.”ജാഫറിന് വേണ്ടി ഇര്ഫാന് പത്താനും പിന്തുണ അറിയിച്ചിരുന്നു.അനിൽ കുംബ്ലെ, വസീം ജാഫർ എന്നിവർ ഇന്ത്യയ്ക്കായി ഒരുമിച്ച് കളിച്ചതിന് പുറമെ കിംഗ്സ് ഇലവൻ പഞ്ചാബിലെ സഹപ്രവർത്തകരുമാണ്.കുംബ്ലെ മുഖ്യ പരിശീലകനാണെങ്കിൽ ജാഫർ പഞ്ചാബില്‍ ബാറ്റിംഗ് പരിശീലകനാണ്.






































