Cricket Cricket-International Top News

പ്രായം കൂടുംതോറും ആന്‍ഡേഴ്സണ്‍ മെച്ചപ്പെടുന്നു എന്നു ഡേല്‍ സ്റ്റെയിന്‍

February 11, 2021

പ്രായം കൂടുംതോറും ആന്‍ഡേഴ്സണ്‍ മെച്ചപ്പെടുന്നു എന്നു ഡേല്‍ സ്റ്റെയിന്‍

മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ ഇംഗ്ലിഷ് ബോളര്‍ ആയ ജയിംസ്     അന്‍ഡേഴ്സണിന്‍റെ  പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനത്തെ പുകഴ്ത്തി കൊണ്ട് ട്വീറ്റ് ചെയ്തു.ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം  ടെസ്ട് അഞ്ചാം ദിനത്തില്‍ അന്‍ഡേഴ്സണ്‍ പുറത്തെടുത്ത റിവേഴ്സ് സ്വിങ്  ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ഏറെ വെള്ളം കുടിപ്പിച്ചിരുന്നു.

“ഇപ്പോഴും ജയിംസ് മികച്ച രീതിയില്‍ പന്തെറിയുന്നു.ഞാന്‍ ആണെങ്കില്‍ കളി സോഫയില്‍ ഇരുന്നു കാണുന്നു.അദ്ദേഹം ഒരു ഇതിഹാസമാണ്, പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്നതായി തോന്നുന്നു, ”സ്റ്റെയ്ൻ ട്വീറ്റ് ചെയ്തു.ഇംഗ്ലണ്ടിനെതിരായ ചെന്നൈയിൽ നടന്ന പരമ്പര ഓപ്പണറിൽ ആൻഡേഴ്സൺ മൊത്തം  അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം ഇതോടെ 611 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ടെസ്ട് വിക്കറ്റ് നേടിയ കണക്കില്‍ കുംബ്ലെയെ മറികടക്കാന്‍ ഇനി ആന്‍ഡേഴ്സണ് വേണ്ടത് വെറും ഒന്‍പത് വിക്കറ്റുകള്‍ മാത്രം.

Leave a comment