തന്‍റെ വാക്കിന് വില നല്‍കാത്ത ഒരിടത്ത് തുടരുന്നതില്‍ കാര്യമില്ല എന്നു വസീം ജാഫര്‍
ഉത്തരാഖണ്ഡ് പരിശീലക സ്ഥാനം രാജിവച്ച ശേഷം മുൻ കോച്ച് ബാറ്റ്സ്മാൻ വസീം ജാഫർ വ്യാഴാഴ്ച തന്‍റെ ചെയ്തികളെ കുറിച്ച് മാധ്യമങ്ങളുമായി പങ്കുവച്ചു.ഒരു പരിശീലകനോട് മോശമായി പെരുമാറുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും തന്നെ ചെവി കൊള്ളാതെ ഇരിക്കുമ്പോള്‍ പിന്നെ എന്തിനാണ് അദ്ദേഹം ആ റോളില്‍ തുടരുന്നത് എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്.
ടീം സെലക്ഷനിൽ സെലക്ഷൻ കമ്മിറ്റിയുടെയും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഉത്തരാഖണ്ഡ് (സിഎയു) സെക്രട്ടറി മഹിം വർമ്മയുടെയും ഇടപെടലുകൾ വളരെ കൂടുതല്‍ ആണ് എന്നു പറഞ്ഞാണ് വസീം ജാഫര്‍ തന്‍റെ പരിശീലക സ്ഥാനത്ത് നിന്നു ഒഴിഞ്ഞത്.വിജയ് ഹസാരെ ട്രോഫിക്ക് ഉള്ള ടീമില്‍ ജാഫറിന്‍റെ വാക്കുകള്‍ക്ക് ഒരു വിലയും നാല്‍കാതെ ടീമിനെ സിലക്ക്റ്റര്‍മാര്‍ തിരഞ്ഞെടുത്തത് ആണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.






































