Cricket Cricket-International Top News

ബംഗ്ലാദേശ് വിന്‍ഡീസ് രണ്ടാം ടെസ്റ്റ് മല്‍സരത്തിന് ഇന്ന് തുടക്കം കുറിക്കും

February 11, 2021

ബംഗ്ലാദേശ് വിന്‍ഡീസ് രണ്ടാം ടെസ്റ്റ് മല്‍സരത്തിന് ഇന്ന് തുടക്കം കുറിക്കും

ആദ്യ ടെസ്റ്റിൽ ഒരു ലാൻഡ്മാർക്ക് ജയം രജിസ്റ്റർ ചെയ്ത ശേഷം വെസ്റ്റ് ഇൻഡീസ് ഇന്ന് ബംഗ്ലാദേശിനെതിരെ തങ്ങളുടെ രണ്ടാം ടെസ്റ്റിന് ഇറങ്ങിയെക്കും.ആദ്യ മല്‍സരത്തില്‍ 3 വിക്കറ്റ് വിജയം നേടിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ്  പരമ്പര 1-0 നു ലീഡ് നേടിയിരിക്കുകയാണ്.

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് അവരുടെ നിർണായക ഓൾറൌണ്ടർ ഷാക്കിബ് അൽ ഹസനെ നഷ്ടമാകും.പരമ്പരയില്‍ പരിക്കില്‍ നിന്നു മുക്തനായ ശേഷം കളിക്കാന്‍ എത്തിയ അദ്ദേഹം ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ആദ്യ ഇനിങ്സില്‍ തന്നെ തുടക്ക് പരിക്കേറ്റ് പുറത്തായി.ആദ്യ ദിനങ്ങളില്‍ ബംഗ്ലാദേശി മണ്ണില്‍ ഏറെ ബുദ്ധിമുട്ടിയ വെസ്റ്റ് ഇന്‍ഡീസ് അവസാന ദിനത്തില്‍ കാണിച്ച പോരാട്ടവീര്യം ആണ് മല്‍സരത്തെ മാറ്റിമറച്ചത്.

Leave a comment