ആദ്യ ടെസ്റ്റിലേ പോലെ കാര്യങ്ങള്‍ വഴുതി പോകാന്‍ ഇനി സമ്മതിക്കില്ല എന്നു കോഹ്ലി
ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപ്പെട്ട ശേഷമുള്ള മൂന്ന് ടെസ്റ്റുകളിലും ഇംഗ്ലണ്ടിന് കടുത്ത പോരാട്ടം നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ചെന്നൈയിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ദിനത്തിൽ 420 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിന് തകർന്നപ്പോൾ 72 റൺസ് നേടിയ കോഹ്ലി മാത്രം ആണ് ഇന്ത്യന്‍ നിരയില്‍ പോരാട്ടം നടത്തിയത്.
“പരാജയങ്ങളും തെറ്റുകളും അംഗീകരിച്ച് അവയിൽ നിന്ന് പഠിക്കുന്ന ഒരു ടീം ഞങ്ങളുടേത്.ഒരു കാര്യം ഉറപ്പാണ്, അടുത്ത മൂന്ന് മത്സരങ്ങളിൽ ഞങ്ങൾ കടുത്ത പോരാട്ടം നടത്തും, ഈ ടെസ്റ്റിലെന്നപോലെ കാര്യങ്ങൾ വഴുതിപ്പോകാന്‍ അനുവദിക്കില്ല.”മല്‍സരശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇനി രണ്ടാം ടെസ്റ്റ് ഫെബ്രവരി പതിമൂന്നിന് ഒന്നാം ടെസ്റ്റിന് വേദിയായ ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തില്‍ വച്ച് തന്നെ തുടരും.






































