സിറ്റിക്ക് വിലങ്ങോരുക്കാന് ക്ലോപ്പ്
ലിവർപൂൾ ടൈറ്റിൽ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.നിലവില്‍ ഒന്നാം സ്ഥാനത്തിരിക്കുന്ന സിറ്റി ലിവര്‍പൂളിനെക്കാള്‍ ഏഴ് പോയിന്റിന് മുകളില്‍ ആണ്.ഒന്നാം സ്ഥാനത്തുള്ള സിറ്റിയെ താഴെ ഇറക്കണമെങ്കില്‍ ലിവര്‍പ്പൂള്‍ ഇന്നതെ മല്‍സരത്തില്‍ വിജയം നേടിയാലേ അതിന് സാധ്യത പോലും കല്‍പ്പിക്കാനാകൂ.

നിലവില്‍ സിറ്റിക്ക് തന്നെയാണ് മേല്‍ക്കൈ.ലിവര്‍പ്പൂള്‍ കുറച്ച് കാലമായി അവരുടെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ പോലും പരാജയം നേരിടുന്നത് നാം കണ്ടതാണ്.എന്നാല്‍ മറുവശത്ത് സിറ്റി കഴിഞ്ഞ പതിമൂന്നു മല്‍സരങ്ങളിലും തുടര്‍ച്ചയായ ജയം നേടിയുള്ള വരവാണ്.സാഡിയോ മാനെ, അലിസൺ ബെക്കർ, ഫാബിൻഹോ എന്നിവരെല്ലാം ആദ്യ ഇലവനില്‍ ഇടം നേടാന്‍ ആയാല്‍ ലിവര്‍പൂളിന് അത് വലിയ ഒരു ആശ്വാസം തന്നെ ആയിരിയ്ക്കും.