ആഴ്സണല്‍ വില്ല പാര്‍ക്കില്‍ വച്ച് ആസ്റ്റണ്‍ വില്ലയെ നേരിടും
വില്ല പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആസ്റ്റൺ വില്ലയും ആഴ്സണലും തമ്മില്‍ ഏറ്റുമുട്ടും.വൂള്‍വ്സിനെതിരെ പരാജയപ്പെട്ട ആഴ്സണല്‍ നിലവില്‍ പത്താം സ്ഥാനത്താണ്.മിഡ് വീക്കില്‍ വെസ്റ്റ് ഹാമിനോട് 3-1 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെട്ട ആസ്റ്റണ്‍ വില്ല നിലവില്‍ ഒന്‍പതം സ്ഥാനത്തുമാണ്.

ഇരു ടീമുകള്‍ക്കും എങ്ങനെയും വിജയം നേടി അവരുടെ പോയിന്റ് പട്ടികയിലേ സ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.പ്രതിരോധത്തില്‍ ലൂയിസിന് പകരക്കാരനായി ഗബ്രിയേൽ മഗൽഹെയ്സ് ടീമില്‍ ഇടം നേടിയേക്കും.പിയറി-എമെറിക് ഓബമെയാങ് ടീമില്‍ തിരിച്ചെത്തിയതോടെ കഴിഞ്ഞ ആഴ്ചകളില്‍ മികച്ച ഫോം കാഴ്ച്ചവച്ച നിക്കോളാസ് പെപ്പെയെ മൈക്കല്‍ ആര്‍ട്ടേറ്റ എന്തു ചെയ്യുമെന്നത് വളരെ പ്രധാനം ആകും.ബെര്‍ണ്ട് ലെനോക്ക് സസ്പെന്ഷന് ഉള്ളതിനാല്‍ ഇന്നതെ ഗോള്‍ കീപ്പര്‍ മാറ്റ് റ്യാനോ അല്ലെങ്കില്‍ ആലേക്സ് രുണാര്സന് എന്നിവരില്‍ ഒരാള്‍ ആയിരിക്കും.