ആദ്യ ദിനത്തില്‍ കളം നിറഞ്ഞ് ജോ റൂട്ട്
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് 263/3 എന്ന സ്കോറിലെത്തി. ക്യാപ്റ്റൻ ജോ റൂട്ട് തന്റെ നൂറാം ടെസ്റ്റിൽ 197 പന്തില്‍ നിന്നും 128 റണ്‍സ് നേടി കൊണ്ട് ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നെടുംതൂണ്‍ ആകുകയായിരുന്നു.
ഇന്നലെ അവസാന ഓവറില്‍ ജോ റൂട്ടിന് മികച്ച പിന്തുണ നല്‍കിയ ഡോം ഷിബ്ലിയുടെ ഇനിങ്സിന് ജസ്പ്രീത് ബുമ്ര അന്ത്യം കുറിച്ചത്തോടെ രണ്ടാം ദിനമായ ഇന്ന് ഇംഗ്ലിഷ് ബാറ്റിംഗ് നിരക്കെതിരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ബോളിങ് ചെയ്യാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞേക്കും.ബുമ്രക്കും അശ്വിനും മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ വിക്കറ്റ് നേടാന്‍ കഴിഞ്ഞത്.റിവേഴ്സ് സ്വിങ്ങിലൂടെ ഇംഗ്ലിഷ് നിരയെ ഇഷാന്ത് ശര്‍മ ഏറെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് വിക്കറ്റ് ഒന്നും തന്നെ നേടാന്‍ ആയില്ല.






































