European Football Foot Ball Top News

ക്ലബിനെതിരെയുള്ള കലിപ്പ് മാര്‍സിലി ആരാധകര്‍ പ്രകടമാക്കിയത് ട്രെയിനിങ് ഗ്രൌണ്ടിന് തീ വച്ച്

January 31, 2021

ക്ലബിനെതിരെയുള്ള കലിപ്പ് മാര്‍സിലി ആരാധകര്‍ പ്രകടമാക്കിയത് ട്രെയിനിങ് ഗ്രൌണ്ടിന് തീ വച്ച്

2020-21 സീസണിലെ നിരാശാജനകമായ സീസണ്‍ കാഴ്ചവക്കുന്ന മാര്‍സിലിക്കെതിരെ പ്രതിഷേധം നടത്തി ആരാധകര്‍.ലീഗ് 1 ടീമിന്‍റെ പരിശീലന കേന്ദ്രത്തില്‍ സ്മോക്ക് ബോംബ് എറിഞ്ഞത് രംഗം വഷളാക്കി.ഇത് മൂലം ശനിയാഴ്ച വൈകുന്നേരം നടക്കാനിരുന്ന റെന്നസുമായുള്ള മാർസേലെയുടെ മല്‍സരം ഫ്രഞ്ച് ഫുട്ബോൾ ഭരണസമിതി പിൻ‌വലിക്കാൻ കാരണമായി.ആൻഡ്രെ വില്ലാസ്-ബോവാസിന്‍റെ കീഴിൽ ആദ്യമായി തുടർച്ചയായി മൂന്ന് തോൽവികൾ നേരിടേണ്ടിവന്നത് ആണ് ആരാധകരെ ചൊടിപ്പിച്ചത്.

 

ക്ലബ്ബിന്റെ മാനേജ്മെന്‍റ് ക്ലബില്‍ നിന്നു   മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപമാനകരമായ നിരവധി ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് ക്ലബ് പ്രസ്ഥാവന ഇറക്കിയത് ഇപ്രകാരം ആണ്. “റോബർട്ട് ലൂയിസ് ഡ്രെയിഫസ് പരിശീലന കേന്ദ്രത്തിനുള്ളിൽ ഇന്ന് ഉച്ചതിരിഞ്ഞ് ക്ലബ്ബിനെതിരായ അസ്വീകാര്യമായ ആക്രമണത്തെ ഒളിമ്പിക് ഡി മാർസെയിൽ ശക്തമായി അപലപിക്കുന്നു.”തെറ്റ് ചെയ്തവര്‍ക്കെതിരെ തക്കതായ  നടപടി എടുക്കുമെന്നും അതിനു വേണ്ട തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട് എന്നും ക്ലബ് വെളിപ്പെടുത്തി.

 

Leave a comment