European Football Foot Ball Top News

ചെല്‍സി പരുങ്ങലില്‍

January 20, 2021

ചെല്‍സി പരുങ്ങലില്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലേയ്സെസ്റ്റര്‍ സിറ്റി എതിരിലാത രണ്ടു ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തി.ജയത്തോടെ താല്‍ക്കാലികമാണെങ്കിലും ഒന്നാം സ്ഥാനം നേടിയ ലേയ്സെസ്റ്റര്‍ സിറ്റി ചെല്‍സിയുടെ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താനുള്ള നീക്കങ്ങളെ തല്ലി കെടുത്തി.നിലവില്‍ എട്ടാം സ്ഥാനത്തുള്ള ചെല്‍സി ഈ ഒരു ദുരവസ്ഥയില്‍ നിന്നും എങ്ങനെ കരകയറും എന്നത് ലംപാര്‍ഡിനും സംഘത്തിനും വലിയ ഒരു തലവേദന തന്നെ ആണ്.

മല്‍സരം തുടങ്ങി ആറാം മിനുട്ടില്‍ ഗോള്‍  നേടി വില്‍ഫ്രഡ് എന്‍റിഡി  ചെല്‍സിയെ സമ്മര്‍ദത്തില്‍ ആക്കി.ആദ്യ പകുതി തീരാന്‍ ആകുമ്പോഴേക്കും അടുത്ത അടി  ചെല്‍സിക്ക് ലഭിച്ചത് ജയിംസ് മാഡിസന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.മല്‍സരശേഷം ചെല്‍സിയില്‍ തന്‍റെ  ഭാവി എന്താകുമെന്ന് അറിയില്ല എന്ന്  ലംപാര്‍ഡ് പറഞ്ഞത് ഇപ്പോള്‍ ക്ലബിലെ അനിശ്ചിതത്വം വെളിപ്പെടുത്തുന്നു.

 

 

Leave a comment