ശാസ്ത്രിയുടെ പ്രസംഗം പങ്ക് വച്ച് ബിസിസിഐ
ടെസ്ട് പരമ്പര നേടിയത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളോട് സംസാരിച്ച രവി ശാസ്ത്രിയുടെ വീഡിയോ ബിസിസിഐ അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പുറത്തുവിട്ടു.വീരോചിതമായ ഇന്നിംഗ്സ് കാഴ്ച്ച വച്ച ശുഭ്മാന്‍ ഗില്‍,211 പന്തില്‍ നിന്നും 56 റണ്‍സ് നെടിയ പൂജാര,ജയം ഇന്ത്യക്ക് നേടി കൊടുത്ത പന്തിനെയും പ്രശംസിച്ച ശാസ്ത്രി
ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടനത്തിന് ഷര്‍ദൂല്‍ താക്കുറിനെയും വാഷിങ്ട്ടണ്‍ സുന്ദറിനെയും പ്രശംസിക്കാന്‍ മറന്നില്ല.ഇന്നലത്തെ വിജയത്തോടെ പരമ്പര നേടിയ ഇന്ത്യയുടെ തിരിച്ചുവരവ് ഈ അടുത്തിടെ ലോക ക്രിക്കറ്റില്‍ നടന്നതില്‍ വച്ച് ഏറ്റവും ആവേശകരമായ ഒരു അധ്യായം തന്നെയാണ്.ആദ്യ മല്‍സരത്തില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ മൈക്കല്‍ ക്ലാര്‍ക്ക്,മൈക്കല്‍ വോഗന്,റിക്കി പോണ്ടിങ് എന്നിവര്‍ ഇന്ത്യയെ ഓസീസ് 4-0 നു വാഷൌട്ട് ചെയ്യുമെന്നു പ്രവചനം നടത്തിയിരുന്നു.






































