ഗാബയില്‍ കൊടി നാട്ടി ഇന്ത്യ
ഇന്ത്യ ഓസീസ് ഗാബ നാലാം ടെസ്ട് അവസാന ദിനത്തില്‍ 328 റണ്‍സ് ചെസ് ചെയ്തു ഓസീസ് മണ്ണില്‍ ഇന്ത്യന്‍ യുവ രക്തം ചരിത്രം കുറിച്ചു.മൂന്നു വിക്കറ്റ് വിജയം സ്വന്തമാക്കിയ ഇന്ത്യ നാല് മല്‍സരങ്ങള്‍ അടങ്ങുന്ന ടെസ്ട് പരമ്പര സ്വന്തമാക്കി.
വിജയത്തിനു വേണ്ടി റിഷഭ് പന്ത്,ശുഭ്മാന്‍ ഗില്‍,ചെതേശ്വര്‍ പൂജാര,ചെറുത് ആണെങ്കിലും സമോയിജിതമായ വാഷിംഗ്ടന്‍ സുന്ദര്‍ എന്നിവരുടെ ഇന്നിങ്സ് ആണ് അവസാന ദിനത്തില്‍ ഇന്ത്യക്ക് തുണയായത്.വെറും 138 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്ത റിഷഭ് പന്തിന്‍റെ ഇന്നിങ്സ് ഇന്ത്യന്‍ ജനത ഒരിക്കലും മറക്കാന്‍ ഇടയില്ല.പൂജാര,രഹാനെ,എന്നിവര്‍ മടങ്ങിപ്പോയപ്പോഴും ഒരറ്റത്ത് പന്ത് ഇന്ത്യയെ ജയത്തോട് അടുപ്പിക്കുകയായിരുന്നു.146 പന്തില്‍ നിന്നും 91 റണ്‍സ് എടുത്ത് ഔട്ടായ ശുബ്മാന്‍ ഗില്‍ ആണ് ഒന്നും ഇല്ലാതിടത്തില്‍ നിന്നും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്.ജയ പ്രതീക്ഷയ്ക്ക് പിന്നാലേ പോയ ഇന്ത്യയെ പല കുറി തന്‍റെ തീയുണ്ടകള്‍ കൊണ്ട് പാറ്റ് കുമിന്‍സ് പരീക്ഷിച്ചു.രോഹിത് ശര്‍മ,ചെതേശ്വര്‍ പൂജാര,രഹാനെ എന്നിവര്‍ ഉള്‍പ്പടെ നാല് വിക്കറ്റ് നേടിയ താരം ഇന്ത്യക്ക് വന്‍ ഭീഷണിയായിരുന്നു.






































