European Football Foot Ball Top News

സമനിലയില്‍ പിരിഞ്ഞ് റോമയും ഇന്‍റര്‍ മിലാനും

January 11, 2021

സമനിലയില്‍ പിരിഞ്ഞ് റോമയും ഇന്‍റര്‍ മിലാനും

മല്‍സരം അവസാനിക്കാന്‍ ഇരിക്കെ ജിയാണ്‍ലൂക്ക മാന്‍സിനിയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ ഇന്‍ററിനെതിരെ സമനില പിടിച്ചുവാങ്ങാന്‍ റോമക്കായി.ആദ്യ പകുതിയിലെ ഗോള്‍ റോമക്ക് മല്‍സരത്തില്‍ മുന്‍കൈ നേടി കൊടുത്തു എങ്കിലും രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ഇന്‍റര്‍ മിലാന്‍ റോമയെ പ്രതിരോധത്തില്‍ ആഴ്ത്തി.

പതിനേഴാം മിനുട്ടില്‍ ലോറെന്‍സൊ പെലിഗ്രിനി നേടിയ ഗോള്‍  ആദ്യ പകുതിയില്‍ റോമക്ക് ലീഡ് നേടി കൊടുത്തു.തുടര്‍ന്നു രണ്ടാം പകുതിയില്‍ കൂടുതല്‍ ആര്‍ജവത്തോടെ അക്രമിച്ച് കളിച്ച ഇന്‍റര്‍ മിലാന് 56,63 മിനുട്ടുകളില്‍ ഗോള്‍ നേടാന്‍ ആയി.മിലന്‍ സ്ക്രീനിയാര്‍,മുന്‍ റയല്‍ മാഡ്രിഡ് താരം അഷ്രഫ് ഹക്കിമി എന്നിവരുടെ ഗോളുകള്‍ മല്‍സരം മിലാന്‍റെ വരുതിയില്‍ വരുത്തി എന്നു തോന്നിച്ച നിമിഷങ്ങള്‍.86 ആം മിനുട്ടിലെ ജിയാണ്‍ലൂക്ക മാന്‍സിനിയുടെ ഗോള്‍ വളരെ സമ്മര്‍ദം ഏറിയ മല്‍സരത്തില്‍ വിലപ്പെട്ട ഒരു പോയിന്‍റ് നേടാന്‍ റോമയെ സഹായിച്ചു.

Leave a comment