ദുരന്തയാത്ര തുടര്‍ന്നു ആഴ്സണല്‍
ചൊവ്വാഴ്ച നടന്ന ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-1 ന് പരാജയപ്പെട്ട ആഴ്സണലിന്റെ ദയനീയ സീസൺ തുടരുന്നു.കഴിഞ്ഞ മൂന്ന് സീസണുകളിൽ ട്രോഫി നേടിയ സിറ്റി, ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന്‍റെ മൂന്നാം മിനുട്ടിലെ ഗോളില്‍ തന്നെ ലീഡ് നേടി ആഴ്സണലിനെ പ്രതിരോധത്തില്‍ ആഴ്ത്തി.
ഇതിന് മറുപടി ആഴ്സണലിന് നല്‍കാന്‍ കഴിഞ്ഞത് 31 ആം മിനുട്ടില്‍ ആയിരുന്നു.ലകാസ്റ്റെ നേടിയ ഗോളില്‍ സമനില നേടി ആഴ്സണല്‍ ആദ്യ പകുതിക്ക് വിരാമമിട്ടു.എന്നാല്‍ രണ്ടാം പകുതിയില്‍ ആഴ്സണല്‍ ഗോള്‍ പോസ്റ്റിലേക്ക് തുടരെ തുടരെ മൂന്നു ഗോള്‍ പായിച്ച സിറ്റി കൈവിട്ട ലീഡ് തിരികെനേടി.റിയാദ് മെഹ്റസ്,ഫില്‍ ഫോഡന്‍,അയ്മെറിക്ക് ലപോര്‍ട്ടേ എന്നിവര്‍ ആണ് ഓരോ ഇടവേളകളില്‍ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.






































