European Football Foot Ball Top News

വിജയം തുടര്‍കഥയാക്കി റയല്‍ മാഡ്രിഡ്

December 24, 2020

വിജയം തുടര്‍കഥയാക്കി റയല്‍ മാഡ്രിഡ്

ലീഗ് കിരീടം നേടുക എന്നത് അത്ലറ്റിക്കോ മാഡ്രിഡിന് അത്ര എളുപ്പം ആയിരിക്കില്ല.റയല്‍ മാഡ്രിഡ് ഷക്തറിനെതിരെ പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ ആറ് കളികളില്‍ വിജയാം നേടി.അതും സേവിയ,അത്ലറ്റിക്കോ മാഡ്രിഡ്,അത്ലറ്റിക്കോ ബിലിബാവോ എന്നിങ്ങനെ ശക്തരായ ക്ലബുകളെ തോല്‍പ്പിച്ചു കൊണ്ട്.എതിരിലാത്ത രണ്ട് ഗോളിനാണ് റയല്‍ ഗ്രനാഡയെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച ലൂക്ക മോഡ്രിച്ചിന്  പകരം ഫെഡെ വാല്‍വറഡേ ആദ്യ ഇലവനില്‍ ഇടം നേടി.ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ റയലിന് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ അസന്‍സിയോ നല്കിയ ക്രോസിന് തലവച്ച കസമീരോ റയലിന് വേണ്ടി ആദ്യ ഗോള്‍ നേടി.38 ആം മിനുട്ടില്‍ റോഡ്രിഗോക്കു പകരം സിദാന്‍ അസന്‍സിയോക്ക് അവസരം നല്‍കിയ തീരുമാനം ശരി ആയിരുന്നു എന്നു തെളിഞ്ഞ നിമിഷം.എക്സ്ട്രാ ടൈമിലെ ബെന്‍സെമയുടെ ഗോളും കൂടി അക്കൌണ്ടില്‍ കേറിയതോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നേടി റയല്‍ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം എത്തി.

Leave a comment