സുവാരസിന് ഡബിൾ; അത്ലറ്റിക്കോ ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു
ലാ ലീഗയിൽ റയലിൽ നിന്നേറ്റ തോൽവിയിൽ നിന്നും റയൽ ഉയർത്തിയ വെല്ലുവിളിയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് കരകയറിയിരിക്കുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവർ എൽച്ചയെ പരാജയപ്പെടുത്തി.
തന്റെ 200 ആം ലാ ലീഗ മത്സരത്തിന് ഇറങ്ങിയ സുവാരസ് ആണ് കളിയിലെ കേമൻ. ഇരട്ട ഗോളുമായി [41′,58′] തന്റെ ഗോൾ ടാലി 154 ആക്കാൻ ഈ 33 കാരന് സാധിച്ചിരിക്കുന്നു. മൂന്നാം ഗോൾ നേടിയത് ഡിയേഗോ കോസ്റ്റ[80′] ആണ്. ലൂക്കസ് ബോയെ [64′] എൽച്ചക്ക് വേണ്ടി ആശ്വസ ഗോൾ നേടി. ജയത്തോടെ റയൽ മാഡ്രിഡുമായി 3 പോയിന്റിന്റെ ലീഡ് അവർ ആസ്വദിക്കുന്നു.അത് ഒരു മത്സരം കുറച്ചു കളിച്ചിട്ടാണെന്നുളത് മികവിന്റെ മാറ്റും കൂട്ടുന്നു.






































