Foot Ball Top News

ആധിപത്യം സമ്പൂർണം; ലിവർപൂൾ സീസണ് തുടക്കം കുറിച്ചതെ ഉള്ളു

December 19, 2020

ആധിപത്യം സമ്പൂർണം; ലിവർപൂൾ സീസണ് തുടക്കം കുറിച്ചതെ ഉള്ളു

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് നിഷ്‌ക്കരുണമായി ലിവർപൂൾ പരാജയപ്പെടുത്തി. 6 പോയിന്റ് ലീഡോടെ അവർ ലീഗ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. പരിക്കിൽ നിന്ന് ഭൂരിഭാഗം കളിക്കാരും മോചിതരായാൽ തങ്ങളുടെ ശക്തി എന്തായിരിക്കും എന്ന് എതിരാളികൾക്ക് അവർ നൽകിയ സന്ദേശം കൂടി ആണ് ഇത്.

റോബർട്ടോ ഫിർമിഞ്ഞോ, മോ സാലഹ് എന്നിവരുടെ ഇരട്ട ഗോളുകളും; മാനേ, മിന്നാമിനോ, ഹെന്ഡേഴ്സൺ എന്നിവരുടെ ഗോളുകൾക്കുമാണ് ലിവർപൂളിന് ഇത്രവലിയ വിജയം സമ്മാനിച്ചത്. ബോബി പഴയ ബോബി തന്നെയാണെന്ന് വിമർശകരുടെ വാ അടപ്പിച്ച പ്രകടനവുമായി ഫിർമിഞ്ഞോ. 10 മത്സരങ്ങൾക്ക് ശേഷം ഗോൾ കണ്ടെത്തിയ മാനേ, സ്കോർ ഷീറ്റിൽ ഇടം പിടിച്ച മിന്നാമിനോ, പിന്നെ മോ സാലയുടെ അതി സുന്ദരമായ ആ രണ്ടാം ഗോളും. ലിവർപൂൾ ആരാധകർക്ക് ആഘോഷിക്കാൻ ഒരുപാടുണ്ട് ഈ രാത്രിയിൽ. എതിരാളികൾ ജാഗ്രതെ !!

Leave a comment