Foot Ball Top News

ചെൽസിക്ക് അപ്രതീക്ഷ തോൽവി ഒരുക്കി എവെർട്ടൻ

December 13, 2020

ചെൽസിക്ക് അപ്രതീക്ഷ തോൽവി ഒരുക്കി എവെർട്ടൻ

കിരീട പോരാട്ടത്തിൽ ചെൽസിക്ക് കനത്ത തിരിച്ചടി. എവെർട്ടൺ എതിരില്ലാത്ത ഒരു ഗോളിന് ലംപാടിന്റെ താരനിബിഢമായ നീലപ്പടയെ അടിയറവ് പറയിച്ചു. 22′ കാൽവെർട് ലേവിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി എടുത്ത സിഗുഡ്സൺ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയ താരം. പിന്നീട് ഗോളിനായി ചെൽസി കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായി എവെർട്ടൺ പ്രതിരോധനിരയെ അവർ അലട്ടിയില്ല. പക്ഷെ രണ്ടു തവണയാണ് ഗോൾ പോസ്റ്റ് ചെൽസിയുടെ അവസരം തടഞ്ഞു നിർത്തിയത്.

വിങ്ങർ മാരായ പുലിസിച്ചും സിയാച്ചും ഇല്ലാതെയാണ് ചെൽസി ഇറങ്ങിയത്. ആയതിനാൽ സ്‌ട്രൈക്കർ ആയ വെർനറും മിഡ്‌ഫീൽഡർ ആയ ഹാവെറ്റ്സും വിങ്ങുകളിൽ കളിച്ചു. സ്വാഭാവിക വിങ്ങർ മാർ ഇല്ലാത്തതിന്റെ പ്രശ്‍നം ചെൽസി ഉടനീളം കാഴ്ച്ച വെച്ചു. കാര്യമായ മൂർച്ച ചെൽസി ആക്രമണനിര ഒരിക്കലും പ്രകടിപ്പിച്ചില്ല. 12 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്ത് തുടരുന്നു.

Leave a comment