ചെൽസി – അവസാനം ക്ളോപ്പിന് പറ്റിയ ഒരു എതിരാളി
ഗ്രൗണ്ടിൽ പ്രവർത്തന അനുപാതം [work rate] ഏറ്റവും കൂടുതൽ കാഴ്ച വെക്കുന്ന ടീം ആണ് ലീഡ്സ് യുണൈറ്റഡ്. കളിയിൽ വേഗതയുടെ പര്യായമായും ബിയേൽസ ലീഡ്സിനെ മാറ്റിയിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ലീഡ്സ് താരങ്ങൾ ഓടിയതിനേക്കാൾ 6 കിലോമീറ്റർ കൂടുതൽ ആണ് ചെൽസി താരങ്ങൾ ഗ്രൗണ്ടിൽ കവർ ചെയ്തത്. ലീഡ്‌സിന്റെ വേഗത ചെൽസി പ്രതിരോധത്തെ ഒരു പരിധിയിൽ കൂടുതൽ കുലുക്കിയുമില്ല. ഇത് ലംപാടിന്റെ പുതിയ ചെൽസി.
തലവേദന ആയിരുന്ന പ്രതിരോധം സിൽവയുടെയും ചിൽവെല്ലിന്റെയും വരവോടെ ശക്തമായിരിക്കുന്നു. കാന്റെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയി കൂടി രംഗത്തിറങ്ങുന്നതോടെ പ്രതിരോധം കൂടുതൽ ആത്‌മവിശ്വാസവും പ്രകടിപ്പിക്കുന്നു. കോട്ട് സൂമ സിൽവയുടെ തണലിൽ ഒരു മികച്ച ഡിഫൻഡർ ആയി വളർന്നും വരുന്നു. അവശ്യ ഘട്ടങ്ങളിൽ സൂമ ഗോൾ കണ്ടെത്തുന്നത് ടീമിനെ കൂടുതൽ സന്തുലിതം ആക്കുന്നു. എഡ്വാർഡോ മെൻഡി ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി ഇതിനോടകം പേരെടുത്തും കഴിഞ്ഞിരിക്കുന്നു. പക്ഷെ എടുത്ത് പറയേണ്ടത് റീസ് ജയിംസിന്റെ ഉയർച്ചയാണ്. ട്രെന്റ് അർണോൾഡിനോട് കിടപിടിക്കുന്ന പ്രകടനമാണ് ഈ 20 കാരൻ കാഴ്ച വെക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്രോസ്സുകളെ ചെൽസി ഇപ്പോൾ അധികമായി ആശ്രയിക്കുന്നു.

കാന്റെ, കൊവാച്ചിക്, മൌണ്ട്, ഗിൽമൗർ, ജോർജിഞ്ഞോ എന്നിവർ അണിനിരക്കുന്ന മധ്യനിര ആരെയും മോഹിപ്പിക്കുന്നു. ഇതിൽ മേസൺ മൌണ്ട് എന്ന യുവ പ്രതിഭയുടെ ഉയർച്ച എടുത്ത് പറയേണ്ടിയതുണ്ട്.ലീഡ്സ് എതിരെ ഏഴു അവസരങ്ങൾ ആണ് മൌണ്ട് സൃഷ്ടിച്ചത്. ഒരു ചെൽസി താരം ഒരു മത്സരത്തിൽ സൃഷ്ഠിച്ച അവസരങ്ങളുടെ റെക്കോർഡ് ഈ 21 കാരന് ഇനി സ്വന്തം. ലംപാടിന്റെ ശിക്ഷണത്തിൽ ചെൽസി ഒരു ജൂനിയർ ലംപാടിനെ തന്നെ വാർത്തെടുക്കുന്നു.
പുലിസിച്ഛ്, വെർനെർ, ഹാവേഡ്സ്, സിയാച് എന്നിവർ നയിക്കുന്ന മുന്നേറ്റനിര കടലാസ്സിൽ ആരെയും പിന്നിലാക്കും. പക്ഷെ ഒരു ഗോൾ ദാരിദ്ര്യം അവർ അനുഭവപ്പെട്ടിരുന്നു. പ്രത്യകിച്ചു വെർനറും സിയാച്ചും പ്രതീക്ഷകനുസരിച്ചു വലച്ചലിപ്പാകാതെ ഇരുന്നപ്പോൾ. പക്ഷെ രണ്ടു പേരും അവരുടെ വേഗതയും പാസുകൾ കൊണ്ടും മത്സരണങ്ങളെ വളരെ അധികം സ്വാധിനിക്കുന്നു. എന്നാൽ ഗോളിന് മുമ്പിൽ ജിറൂദ് ഇപ്പോൾ നടത്തുന്ന പ്രകടനം ലംപാടിന്റെ ടീമിനെ കൂടുതൽ അപകടകാരികൾ ആക്കുന്നു. ജിറൂദ് സ്റ്റാർട്ട് ചെയ്ത കഴിഞ്ഞ 13 മത്സരങ്ങളിൽ നിന്ന് 17 ഗോളാണ് അദ്ദേഹം നേടിയത്.
ഡേവിഡ് ഗിൽമോർ, ഹഡ്സൺ ഓടോയ്, അസിപ്ലിക്കേറ്റ, അടങ്ങുന്ന ബെഞ്ചും ശക്തമാണ്. സ്ഥിരമായ പ്രകടനം ചെൽസിക്ക് ലംപാടിന്റെ നേത്രത്വത്തിൽ കാഴ്ച്ച വെക്കാൻ സാധിക്കുമോ എന്ന് മാത്രമേ നോക്കി കാണേണ്ടി ഇരിക്കുന്നുള്ളൂ. യുവത്വവും പരിചയ സമ്പത്തും പ്രതിഭയും അടങ്ങുന്ന ഒരു മനോഹര സമ്മിശ്രമാണ് ഈ ചെൽസി. ക്ളോപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ സീസണിൽ ലീഗ് നേടാൻ ഏറ്റവും സാധ്യത ഉള്ള ടീം.