തിരിച്ചു വരവിന്റെ തമ്പുരാക്കന്മാർ [West Ham 1-3 Man Utd]
ആ പഴയ പോരാട്ട വീര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു പിടിച്ചിരിക്കുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചു അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്പിച്ചിരിക്കുന്നു. വെറും 3 മിനുട്ടിലാണ് കളിയുടെ വിധി സോൾഷെയറിന്റെ കുട്ടികൾ നിർണ്ണയിച്ചത്. പോൾ പോഗ്ബ നിറഞ്ഞാടിയത് സന്തോഷിക്കാനുള്ള കാരണങ്ങൾ വർധിക്കുകയും ചെയ്തിരിക്കുന്നു. വിജയത്തോടെ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് ഉയർന്നു.
PAUL POGBA WHAT A GOAL 🔥 pic.twitter.com/yqwsoJwkEF
— mx (@MessiMX10i) December 5, 2020
ആദ്യ പകുതിയിൽ സൗകേക്കിലുടെ ആതിഥേയരായ വെസ്റ്റ് ഹാം ആണ് സ്കോറിങ് തുടങ്ങിയത്[38′]. യുണൈറ്റഡിന്റെ ആദ്യ ഗോൾ വീഴുന്നത് വരെ അവർക്കായിരുന്നു കളിയിൽ മേധാവിത്വം. പക്ഷെ കളിക്കളത്തിനെ അക്ഷരാർഥത്തിൽ സ്തംഭിച്ച ഗോളുമായി [65′] പോഗ്ബ അവതരിച്ചപ്പോൾ വെസ്റ്റ് ഹാമിന്റെ കയ്യിൽ നിന്നും കളി വഴുതി വീണു. മിനുട്ടുകൾക്കുള്ളിൽ തന്നെ തന്നെ ഗ്രീൻവുഡ് അതിമനോഹരമായ വ്യക്തിഗത ഗോളുമായി ഗ്രൗണ്ടിനെ കോരിത്തരിപ്പിച്ചു[68′]. ആ ഇടം കാലിൽ എടുത്ത ഫസ്റ്റ് ടച്ചും ഫിനിഷിങ്ങും ഗ്രീൻവുഡ് എന്ന പ്രതിഭയുടെ മാറ്റു വിളിച്ചോതി. പിന്നീട് മാർക്കസ് റാഷ്ഫോഡിലൂടെ ലീഡ് ഉയർത്തി യുണൈറ്റഡ് വിജയം ഉറപ്പിച്ചു[78′]. 75 മിനുട്ടിൽ ഫെർണാഡസ് നൽകിയ കണ്ണഞ്ചിപ്പിക്കുന്ന ത്രൂ പാസ് റാഷ്ഫോഡ് ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി പോയില്ലായിരുനെങ്കിൽ മറ്റൊരു സുന്ദരഗോളുകുടി നാം കണ്ടേനെ.






































