Foot Ball Top News

ലീഗിൽ ഡോട്ട്മൻഡിന് അപ്രതീക്ഷ തോൽവി

November 29, 2020

ലീഗിൽ ഡോട്ട്മൻഡിന് അപ്രതീക്ഷ തോൽവി

ലീഗ് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കുമായുള്ള ദുരം കുറക്കാനുള്ള സുവർണ്ണാവസരം ബൊറൂസിയ ഡോട്ട്മണ്ട് കളഞ്ഞുകുളിച്ചു. 17 സ്ഥാനത്തുള്ള ഫ്.സി. കൊളോൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തി. എല്ലിസ് സ്കിറിയുടെ [9′,60′] ഇരട്ട ഗോളുകളാണ് ജർമൻ വമ്പന്മാരെ മുട്ട് കുത്തിച്ചത്. ആതിഥേയർക്കായി തോർഗൻ ഹസാഡ് [74′] ആശ്വസ ഗോളും നേടി. ഈ സീസണിൽ സാഞ്ചോയും റോയെസും താളം കണ്ടത്താൻ ബുദ്ധിമുട്ടുന്നത് മഞ്ഞ പടക്ക് തലവേദന സൃഷ്ടിക്കുന്നു. അകെ ഒരു ഗോൾ കോണ്ട്രിബൂഷൻ മാത്രമായി സാഞ്ചോ താളം കണ്ടത്താൻ ബുദ്ധിമുട്ടുകയാണ്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള ഡോട്ട്മണ്ട് മൂന്നാം സ്ഥാനത്താണ്. 22 പോയിന്റുള്ള ബയേൺ ഒന്നാം സ്ഥാനത്തും 20 പോയിന്റുള്ള ലെയ്‌പ്‌സിഗ് രണ്ടാം സ്ഥാനവും നിലനിർത്തുന്നു.

Leave a comment