ലീഡ്സിനും എവര്‍ട്ടനും ഇന്ന് വിജയം അനിവാര്യം
ഗുഡിസൺ പാർക്കിൽ അപൂർവ വിജയം തേടി ലീഡ്സ് യുണൈറ്റഡ് ശനിയാഴ്ച വൈകുന്നേരം പ്രീമിയർ ലീഗിൽ എവർട്ടണെ നേരിടും.1990 ന് ശേഷം എവർട്ടണിലേക്കുള്ള അവസാന 13 ടോപ്പ് ഫ്ലൈറ്റ് യാത്രകളിൽ ലീഡ്സ് വിജയം നേടിയിട്ടില്ല.ഇരു ടീമുകളും തുടക്കം ഗംഭീരം ആക്കിയെങ്കിലും ഇപ്പോള്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് മല്‍സരം നടക്കുന്നത്.

വിജയമില്ലാതെ നാല് ഗെയിമുകൾക്ക് ശേഷം, കാർലോ അൻസെലോട്ടിയുടെ ടീം കഴിഞ്ഞ വാരാന്ത്യത്തിൽ ഫുൾഹാമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.ഡൊമിനിക് കാൽവർട്ട്-ലെവിൻ ആണ് എവര്ട്ടന് വേണ്ടി ഗോളുകള്‍ കണ്ടെത്തുന്നതില്‍ മുന്പില്.തന്റെ ടീമിന് ഈ സീസണില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുക എന്നതാണു ലക്ഷ്യം എന്നു അഞ്ചലോട്ടി പറഞ്ഞിരുന്നു.