റാമോസ് യുണൈറ്റഡ് ഡീല്‍ നടന്നാല്‍ മികച്ചതെന്ന് ഡിമിറ്റർ ബെർബറ്റോവ്
റയൽ മാഡ്രിഡിൽ പുതിയ കരാറുകളൊന്നും നല്‍കിയില്ലെങ്കിൽ റെഡ് ഡെവിൾസ് ലോകകപ്പ് ജേതാവു സെര്‍ജിയോ റാമോസിനെ യുണൈറ്റഡ് സൈന്‍ ചെയ്യണമെന്ന് മുന്‍ ബ്ലാസ്റ്റേഴ്സ് യുണൈറ്റഡ് താരം ആയിരുന്ന ഡിമിറ്റർ ബെർബറ്റോവ്.ഈ നീക്കം ഇരു കൂട്ടര്‍ക്കും വളരെ അധികം നല്ല നേട്ടമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

സെർജിയോ റാമോസിന്റെ ഭാവിയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ ഉണ്ട്.റിപ്പോർട്ടുകൾ പ്രകാരം കളിക്കാരനും ക്ലബ്ബും പുതിയ കരാറിനെക്കുറിച്ച് ഇതുവരെ ധാരണയിലെത്തിയിട്ടില്ല. 34 വയസുള്ള റാമോസിനൊപ്പം, അവർ ഒരു വർഷമോ രണ്ടോ വർഷത്തെ കരാര്‍ നല്‍കിയേക്കാം.ഇതാ ഇപ്പോള്‍ തിയഗോ സില്‍വ പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ വയസ് ഒരു പ്രശനം അല്ല എന്നു നമുക്ക് കാണിച്ചു തന്നു.റാമോസില്‍ ഇനിയും ഏറെ ഫുട്ബോള്‍ ബാക്കിയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.”മുൻ റെഡ് ഡെവിൾസ് സ്ട്രൈക്കർ ബെറ്റ്ഫെയറിനോട് പറഞ്ഞു