ലിവർപൂൾ പരാജയം നുണഞ്ഞപ്പോൾ റയലും ബയേണും വിജയിച്ചു കയറി
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആവേശകരായ സായനത്തിന് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചു. ലിവർപൂളിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റാലിയൻ കറുത്ത കുതിരകളായ അറ്റലൻറ്റ പരാജയപ്പെടുത്തി. റയൽ മാഡ്രിഡ് ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വിജയിച്ച മറ്റൊരു ടീം പോർട്ടോ ആയിരുന്നു. ഫ്രഞ്ച് ക്ലബ് മാർസയിലിനെ ആണ് പോർച്ചുഗീസ് വമ്പന്മാർ മറികടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബയേണും അയാക്‌സും വിജയിച്ചു കയറി. ബയേൺ സാൽസ്ബർഗിനെ പരാജയപെടുത്തിയപ്പോൾ അയാക്സിന്റെ ചൂട് അറിഞ്ഞത് മിഡിറ്റിലാൻഡ് ആയിരുന്നു. അത്ലറ്റികോ മാഡ്രിഡ് ലോക്കൊമൊട്ടീവ് മോസ്‌കോ മത്സരം ഗോൾ രഹിത സമനിലയിലും കലാശിച്ചു.
Liverpool 0-2 Atalanta
Real Madrid 2-0 Inter Milan
Porto 2-0 Marseille
Bayern 3-1 R.B. Salzburg
Ajax 3-1 Miditvilland
Athletico Madrid 0-0 Lokomotiv Moscow