മറക്കാൻ വരട്ടെ; കളം നിറഞ്ഞാടാൻ ഫാബ്രിഗാസിനു ബാല്യം ഇനിയും ബാക്കി
ഫ്രഞ്ച് ക്ലാസിക്കിൽ മൊണാകൊ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബദ്ധവൈരികളായ പി.സ്.ജി.യെ മറികടന്നപ്പോൾ എല്ലാ കണ്ണുകളും ഒരു താരത്തിലേക്ക് ഒതുങ്ങി പോയി. അത്രയേറെ പ്രതിഫലനമാണ് പഴയ ആഴ്‌സണൽ ക്യാപ്റ്റനും ചെൽസി താരവുമായിരുന്ന സെസ് ഫാബ്രിഗാസ് കളിക്കളത്തിൽ സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത് എന്നുള്ളത് നേട്ടത്തിന്റെ മാറ്റം കൂട്ടും.
ആദ്യ പകുതിയിൽ പി.സ്.ജി എംബാപ്പയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ. അത് മൊണാകൊ മാനേജർ ആയ നിക്കോ കൊവാച്ചിനെ സ്പാനിഷ് പ്ലേ മേക്കർ ആയ ഫാബ്രിഗസിനെ ഇറക്കാൻ നിർബന്ധിച്ചു. 33 വയസുള്ള തന്റെ ആവനാഴിയിൽ മൂർച്ചയേറിയ അസ്ത്രങ്ങൾ ഇനിയും ബാക്കി ഉണ്ട് എന്ന് ലോകത്തോട് താരം വിളിച്ചു പറഞ്ഞു. മൂന്ന് ഗോളുകൾ തിരിച്ചടിച്ചു മൊണാകോ വിജയം പിടിച്ചു വാങ്ങിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ഫാബ്രിഗാസ് നിറഞ്ഞു നിന്നു.
Goals: 1
Assists: 1
Fouls won: 2
Key passes: 3
Crosses: 3
Tackles: 4
Duels won: 7/10
Passes: 32/36
സാക്ഷാൽ നെയ്മറെ വരെ തന്റെ നിഴലിന് അടിയിൽ നിറുത്തി കളഞ്ഞു പഴയ ആ ഗണ്ണേഴ്‌സ് ക്യാപ്റ്റൻ. തന്റെ കരിയറിന്റെ കൊടുമുടിയിൽ ഇരുന്നപ്പോൾ പോലും ഇത്രയും മികച്ച ഒരു പ്രകടനം താരം കാഴ്ച്ച വെച്ചിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ഈ മികവ് സ്ഥിരതയോടെ നിറുത്താൻ, ഈ പ്രായത്തിൽ താരത്തിന് കഴിയുമോ എന്നായിരിക്കും ഫുട്ബോൾ ലോകം നോക്കികൊണ്ടിരിക്കുക.






































