European Football Foot Ball Top News

ഏഴടിച്ച് പോര്‍ച്ചുഗല്‍

November 12, 2020

ഏഴടിച്ച് പോര്‍ച്ചുഗല്‍

വരുന്ന വാരാന്ത്യത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പോര്‍ച്ചുഗലിന് മല്‍സരത്തിന് മുന്നോടിയായി തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു കൊണ്ട് അണ്ടോറയെ എതിരിലാത്ത ഏഴു ഗോളിന് പരാജയപ്പെടുത്തി.ആദ്യ ഇലവനില്‍ റൊണാള്‍ഡോ,ബെര്‍ണര്‍ഡോ സില്‍വ,ഡിയഗോ ജോട്ട എന്നിവരെ ഉള്‍പ്പെടുത്തി യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയ സന്‍റോസ് തന്‍റെ സ്ക്വാഡ് ഡെപ്ത്ത് പരീക്ഷിക്കുകയായിരുന്നു.

8 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ  പെഡ്രോ നെറ്റോയാണ് വെടികെട്ടിന്  വഴിയൊരുക്കിയത്.പൌളിഞ്ഞോ ഇരട്ട ഗോളുകള്‍ നേടി,റെനാറ്റോ സാഞ്ചസ്,എമിലി ഗാര്‍ഷിയ (ഓണ്‍ ഗോള്‍)എന്നിവര്‍ നേടിയ ഗോളിന്റെ ബലത്തില്‍ മികച്ച ലീഡ് നേടി പോര്‍ച്ചുഗല്‍ കുതിച്ചു.പെട്രോക്ക് പകരം വന്ന റൊണാള്‍ഡോ 85 ആം മിനുട്ടില്‍ ഗോള്‍ നേടുകയും പൊളിഞ്ഞോയ്ക്ക് പകരം വന്ന ഫെലിക്സ് 88 ആം മിനുറ്റിലും ഗോള്‍ നേടിയതോടെ സ്കോര്‍ ബോര്‍ഡ് പൂര്‍ണമായി.

Leave a comment