മോയിസെ കീൻ – വിമർശനങ്ങളെ മികവ് കൊണ്ട് മറികടക്കുന്നു
കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്ന് 27 മില്യൺ യൂറോ കൊടുത്തു ഇംഗ്ലണ്ടിൽ എത്തി, എവെർട്ടണിൽ മങ്ങിയ പ്രകടനം കാഴ്ച്ച വെച്ച ഇറ്റാലിയൻ കൗമാരതാരം ഫോം തിരിച്ചു പിടിച്ചിരിക്കുകയാണ്. 31 മത്സരങ്ങളിൽ അകെ രണ്ടു ഗോൾ എന്ന മോശം പ്രകടനം താരത്തെ ലോണിൽ ഫ്രാൻസിൽ വിടാൻ കാർലോ അൻസെലോട്ടിയെ നിർബന്ധിതനാക്കി. എന്നാൽ പി.സ്.ജി ക്കായി 6 മത്സരങ്ങളിൽ നിന്ന് 5 ഗോളും 1 അസിസ്റ്റുമായി ഈ ഇരുപതുകാരൻ പ്രതീക്ഷക്കൊത്തു ഉയർന്നിട്ടുണ്ട്.
ആ പഴയ ബീസ്റ്റ് മോഡിന്റെ അനുകരണങ്ങൾ പാരീസിന്റെ മണ്ണിൽ പുറത്തെടുക്കാനാകുന്നുണ്ട് മോയ്സ് കീനിന്. പരുക്ക് ഇടക്കിടെ അലട്ടുന്ന PSG മുന്നേറ്റ നിരയുടെ ഫയർ പവർ കെടാതെ സൂക്ഷിക്കാൻ കീനിനാവുന്നുണ്ട് .ഒന്നാന്തരം പ്രെസിങ് മെഷിനാണ് കക്ഷി. തകർപ്പൻ സ്പീഡും ഓഫ് ബോൾ മൂവ്മെന്റും ഷൂട്ടിംഗ് മികവും മുതൽക്കൂട്ടും. ഫസ്റ്റ് ടച് ഇമ്പ്രൂവ് ചെയ്യുന്നില്ല എന്നതുമാത്രമേ പോരായ്മയായി കാണുന്നുള്ളൂ..ഈ ഫോം തുടർന്നാൽ
ഇകാർഡി ബെഞ്ചിലിരുന്നേക്കും