European Football Foot Ball Top News

റയലിനെ ഞെട്ടിച്ച് വലന്‍സിയ

November 9, 2020

റയലിനെ ഞെട്ടിച്ച് വലന്‍സിയ

മെസ്റ്റല്ല ശാപം റയലിന് വീണ്ടും പണി കൊടുത്തു.2018 നു ശേഷം റയലിന് വലന്‍സിയ ഹോം സ്റ്റേഡിയത്തില്‍  വിജയം കാണാന്‍ ആയിട്ടില്ല.റയലിനെ എതിരിലാത്ത ഒന്നിനെതിരെ നാല്  ഗോളുകള്‍ക്ക് ആണ് വലന്‍സിയ പരാജയപ്പെടുത്തിയത്.മൂന്നു പെനാല്‍ട്ടി ഗോളുകളും ഒരു ഓണ്‍ ഗോളും വലന്‍സിയക്ക് വഴങ്ങിയ റയല്‍ മാഡ്രിഡ് ഡിഫന്‍സ് തീര്‍ത്തൂം മോശം ഫോം ആയിരുന്നു കാഴ്ചവച്ചത്.

ആദ്യ ഗോള്‍ നേടി റയലിന് എല്‍‌ഇ‌ഡി നല്‍കിയത് കരീം ബെന്‍സെമാ ആയിരുന്നു.23 ആം മിനുട്ടില്‍  ബെന്‍സെമാ ഗോള്‍ നേടിയത്.എന്നാല്‍ 29  ആം മിനുട്ടില്‍ വാസ്ക്വസിനെതിരെ ഹാന്‍ഡ് ബോള്‍ റഫറി വിധിച്ച ശേഷം ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും ആദ്യ ഗോള്‍ പിറന്നു.43 ആം മിനുട്ടില്‍ വരാനെയുടെ ഓണ്‍ ഗോള്‍ കൂടി അക്കൌണ്ടില്‍ കേറിയതോടെ വലന്‍സിയക്ക് ലീഡ്.പിന്നീട് 54,63 മിനുട്ടുകളില്‍ ലഭിച്ച പെനാല്‍ട്ടികള്‍ സ്കോര്‍ ചെയ്തു കാര്‍ലോസ് സോളര്‍ ഹാട്രിക്ക് തികച്ചു.

Leave a comment