2 ഗോൾ; 1 അസിസ്റ്റ്; ബ്രൂണോയുടെ ചിറകിലേറി യുണൈറ്റഡ്
എവെർട്ടനെതിരെ എവേ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർക്ക് മികവാർന്ന വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സോൾഷെറിന്റെ കുട്ടികൾ വിജയിച്ചു കയറിയത്. ഈ വിജയം സോൾഷെറിനു നൽകുന്ന ആശ്വാസം ചെറുതല്ല. ചാമ്പ്യൻസ് ലീഗിലെയും ആഴ്‌സണലിന് എതിരെ ലീഗിലെയും പരാജയത്തിന് ശേഷം എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഏതായാലും വിജയത്തോടെ 15 ആം സ്ഥാനത്ത് നിന്ന് 13 ആം സ്ഥാനത്തേക്ക് ഉയരാൻ ചെറുകുത്താന്മാർക്ക് സാധിച്ചിരിക്കുന്നു.
ഗോൾ വല ആദ്യം ചലിപ്പിച്ചത് ആധിധേയരായിരുന്നു. പിക്‌ഫോർഡ് നൽകിയ നീളൻ പാസ് ബെർണാഡ് ഗോളാക്കി മാറ്റുകയായിരുന്നു[19′]. അധികം വയ്യാതെ ബ്രൂണോ രണ്ടെണ്ണം തിരിച്ചടിച്ചു യുണൈറ്റഡിനെ ശക്തമായ നിലയിൽ എത്തിച്ചു[25′, 32′]. 10 എവേ മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി ബ്രൂണോ ചുവന്ന ജേഴ്സിയിലെ തന്റെ മികച്ച ഫോം തുടരുന്നു. കളിയുടെ അവസാന നിമിഷത്തിൽ ബ്രൂണോ നൽകിയ അസിസ്റ്റ് ഗോളാക്കി എഡിസൺ കവാനി യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു[90+5′].






































