European Football Foot Ball Top News

തോല്‍വിയറിയാതെ എവര്‍ട്ടന്‍

October 25, 2020

തോല്‍വിയറിയാതെ എവര്‍ട്ടന്‍

പ്രീമിയർ ലീഗ് നേതാക്കളായ എവർട്ടൺ ഞായറാഴ്ച സതാംപ്ടണിനെ നേരിടാൻ സെന്റ് മേരീസിലേക്ക് യാത്രചെയ്യുന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ ടോഫീസ് ഈ സീസണിലെ  തങ്ങളുടെ  ആദ്യ പോയിന്റുകൾ മെർസീസൈഡ് എതിരാളികളായ ലിവർപൂളിന് വിട്ടുകൊടുത്തു, അതേസമയം സതാംപ്ടൺ ചെൽസിയുമായി 3-3ന് സമനില നേടി വരുന്നതിനാല്‍ എവര്‍ട്ടനെ നേരിടാന്‍ ഉള്ള ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടാകും.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പ്രീമിയർ ലീഗ് സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും തോല്‍വി അറിയാതെ പോകാന്‍ കഴിയും എന്ന ആത്മവിശ്വാസത്തില്‍ ആയിരിക്കും അവര്‍ സതാംട്ടനിലേക്കുള്ള യാത്ര തുടരുന്നത്.ഈ കഴിഞ്ഞ മല്‍സരങ്ങളിലൊന്നും ക്ലീന്‍ ചീട്ട് ഇല്ല എന്നതായിരിക്കും കോച്ച്  അഞ്ചലോട്ടിയെ കുഴക്കുന്ന മറ്റൊരു തലവേദന.

Leave a comment