European Football Foot Ball Top News

സമനിലയില്‍ പിരിഞ്ഞു ചെല്‍സിയും യുണൈറ്റഡും

October 25, 2020

സമനിലയില്‍ പിരിഞ്ഞു ചെല്‍സിയും യുണൈറ്റഡും

ഒലെ  ഗുന്നാർ സോൾഷെയറിന്റെ ആളുകൾ ചെൽസിയുമായി ഗോൾരഹിത സമനില വഴങ്ങി.മാഞ്ചസ്റ്റർ യുണൈറ്റഡിനായി തന്റെ ആദ്യ നേടാന്‍ കവാനിക്ക് ഉഗ്രന്‍ അവസരം ലഭിച്ചു.ഈ സീസണിലെ മുമ്പത്തെ പ്രീമിയർ ലീഗ് ഹോം മത്സരങ്ങൾ ക്രിസ്റ്റൽ പാലസിനോടും ടോട്ടൻഹാമിനോടും പരാജയപ്പെട്ട അവര്‍ ഇപ്പോഴത്തെ സമനില ആശ്വാസം ആകണം.

ഓരോ പോയിന്‍റ് വീതം പങ്കിട്ടെടുത്ത ചെല്‍സിയും യുണൈറ്റഡും മല്‍സരത്തിന് ശേഷം പോയിന്‍റ് പട്ടികയില്‍  ആറും പതിനഞ്ചാം സ്ഥാനത്തുമാണ്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോള്‍  പൊഗ്ബ,എഡിസണ്‍ കവാനി എന്നിവരെ മാട്ട,ഡാനിയല്‍ ജയിംസ് എന്നിവര്‍ക്ക് പകരം ഒലെ  ഇറക്കിയെങ്കിലും മല്‍സരത്തിന്റെ വിധിയില്‍ മാറ്റം ഒന്നും തന്നെ വന്നില്ല.അവസാന ഇരുപതു മിനുട്ടുകളില്‍ പല മാറ്റങ്ങളും ലംപാര്‍ഡും ചെല്‍സിയില്‍ വരുത്തിയിരുന്നു.

Leave a comment